വയനാട്ടിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Published : Feb 27, 2024, 04:30 PM ISTUpdated : Feb 27, 2024, 04:44 PM IST
വയനാട്ടിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Synopsis

വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത - ബിനു ദമ്പതികളുടെ മകനാണ്. 

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത - ബിനു ദമ്പതികളുടെ മകനാണ്. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.

ഐഎസ് ബന്ധം, എൻഐഎ പൊക്കി ജാമ്യത്തിലിറിങ്ങി; ഒരു മാസം, പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറുമായി വീണ്ടും പിടിയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ