
ശാസ്തമംഗലം: റവന്യൂവകുപ്പിലെ അഴിമതി വിവാദം കത്തി പടരുന്നതിനിടെ കൈക്കൂലിക്കെതിരെ പരാതി നൽകി വില്ലേജ് ഓഫീസ്. പോക്കുവരവ് ചെയ്യാനായി ഏജൻറ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയ അപേക്ഷകനെതിരെ ശാസ്തമംഗലം വില്ലേജ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. വട്ടിയൂർക്കാവ് സ്വദേശി പ്രതാപനാണ് പോക്കുവരവ് അപേക്ഷയുമായി ശാസ്തമംഗംലം വില്ലേജ് ഓഫീസിലെത്തിയത്.
ഓഫീസിന് മുന്നിൽ അപേക്ഷകളെഴുതാനിരിക്കുന്നയാള്‍ എല്ലാം ശരിയാക്കാമെന്ന് ഇയാളോട് ഏറ്റു. ഉദ്യോഗസ്ഥർക്കെന്ന പേരിൽ പണവും വാങ്ങി. പ്രതാപൻ തന്നെയാണ് ഇക്കാര്യം ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് പറഞ്ഞതും. വില്ലേജ് ഓഫീസര്‍ വെറുതെ ഇരുന്നില്ല. ഉടൻ വിജിലൻസിനെ വിവരമറിയിച്ചു. പണം കൈയോടെ പിടികൂടാത്തതിനാൽ പൊലീസിനെ വിവരം കൈമാറാൻ വിജിലൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പരാതി മ്യൂസിയം പൊലീസിൽ എത്തിപ്പോൾ പ്രതാപനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൊഴി നൽകി വിട്ടയച്ചു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാൽ പണം വാങ്ങിയ ഏജന്റിനെയും പണം നൽകിയ പ്രതാപനേയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് സിമി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. അഴിമതിക്ക് തടയിടാൻ റവന്യു വകുപ്പും വിജിലൻലും പലവിധ പദ്ധതികളുമായി ഇറങ്ങിത്തിരിച്ചതിന് പിന്നാലെയാണ് അഴിമതിക്കെതിരെ ഉദ്യോഗസ്ഥരുടെ കരുതൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam