
ഇടുക്കി: വിധവ സര്‍ട്ടിഫിക്കറ്റിനായി മൂന്നാര്‍ വില്ലേജ് ഓഫീസിലെത്തിയ പഞ്ചായത്ത് അംഗത്തെ വില്ലേജ് ഓഫീസറും ജീവനക്കാരനും അപമാനിച്ചതായി പരാതി. കടലാര്‍ എസ്റ്റേറ്റ് പഞ്ചായത്ത് അംഗം വെള്ളത്തായാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മഹാലക്ഷ്മി, വിക്ടോറിയ എന്നിവര്‍ക്ക് വിധവ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യത്തിനായാണ് വെള്ളത്തായ് മൂന്നാര്‍ വില്ലേജ് ഓഫീസിലെത്തിയത്.
രാവിലെ ഓഫീസിലെത്തിയെങ്കിലും വില്ലേജ് ഓഫീസര്‍ മാട്ടുപ്പെട്ടിയില്‍ പോയിരുന്നു. ഒരുമണിയോടെ വീണ്ടും ഓഫീസിലെത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് തയ്യറായില്ലെന്ന് മാത്രമല്ല തന്നെ വില്ലേജ് ഓഫീസില്‍ നിന്നും ഇറക്കിവിട്ടുവെന്നും വെള്ളത്തായ് ആരോപിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും വിധവകള്‍ കടലാര്‍ എസ്റ്റേറ്റിലെ താമസിക്കുന്നതിനാല്‍ അവിടുത്തെ അയല്‍വാസികളുടെ സാഷ്യപത്രം നല്‍കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് വില്ലേജ് ഓഫീസര്‍ ഐയൂബ് ഖാന്‍ പ്രതികരിച്ചു.
സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് അംഗം വന്നപ്പോള്‍ തനിക്ക് താലൂക്ക് ഓഫീസില്‍ പോകേണ്ടിവന്നു. തന്റെ സ്റ്റാഫുകള്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. അവരും അത്തരമൊരു പ്രശ്നം സ്യഷ്ടിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കടലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam