അമിതഭാരം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ; 51 വാഹനങ്ങൾക്കെതിരെ നടപടി

Published : Nov 02, 2026, 03:30 AM IST
overload vehicles

Synopsis

അങ്കമാലിയിൽ എറണാകുളം എൻഫോഴ്‌സ്‌മെന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അമിതഭാരം കയറ്റിയതും രേഖകളില്ലാത്തതുമായ വാഹനങ്ങളാണ് പിടിയിലായത്. നിയമലംഘനങ്ങൾക്ക് 36,500 രൂപ പിഴ ഈടാക്കുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

അങ്കമാലി: അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു പരിശോധന.

അമിതഭാരം കയറ്റിയ വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് നാശമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയതായും കണ്ടെത്തി. വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും സൈലൻസറിൽ മാറ്റം വരുത്തിയതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. കോമ്പൗണ്ടിങ് ഫീസായി 36,500 രൂപ ഈടാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനിവ് കാട്ടാതെ വാഹന യാത്രക്കാർ, കാറിടിച്ച് റോഡരികിൽ രക്തം വാർന്ന് കിടന്നത് പത്ത് മിനിറ്റോളം; വയോധികൻ മരിച്ചു
ഇലക്ട്രോണിക് ത്രാസ്, പാക്കിങ് കവർ പിന്നെ കഞ്ചാവും; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി യുവാവ്