
പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളി മുരണിയിൽ യുവാവിന് പാമ്പ് കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെൽഡിങ് തൊഴിലാളിയാണ് രതീഷ്. ജോലി കഴിഞ്ഞ് തിരിച്ചുവന്ന് വെൽഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോൾ ആണ് പാമ്പ് കടിച്ചത്. മുറിയിൽ നേരത്തെയുണ്ടായിരുന്ന ഉപകരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. ഉടൻ കൈ കുടഞ്ഞ് പാമ്പിനെ എറിഞ്ഞു. ഉടനെ 108 ആംബുലൻസ് വരുത്തി മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
പത്തനംതിട്ടയിൽ രണ്ട് ദിവസം മുൻപ് നാല് പേർക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഒരാളെ പാമ്പ് കടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നാലെയാണ് ഇന്ന് മറ്റൊരാൾക്ക് കൂടി കടിയേറ്റത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam