വീട്ടിലെ പട്ടിയെയും പൂച്ചയെയും കോഴിയെയും കൊന്നു; ഉറക്കം കെടുത്തിയ അണലി ഒടുവിൽ വലയിൽ

By Web TeamFirst Published Jan 24, 2023, 4:21 PM IST
Highlights

ദിവസങ്ങളായി വീട്ടുകാരുടെ ഉറക്കം കെടുത്തിയ അണലി വലയിൽ കുടുങ്ങി. മണ്ണഞ്ചേരി ഒന്നാം വാർഡിൽ പൂഞ്ഞിലിക്കാവ് മംഗളന്റെ വീട്ടിലാണ് അണലി കുടുങ്ങിയത്

മുഹമ്മ: ദിവസങ്ങളായി വീട്ടുകാരുടെ ഉറക്കം കെടുത്തിയ അണലി വലയിൽ കുടുങ്ങി. മണ്ണഞ്ചേരി ഒന്നാം വാർഡിൽ പൂഞ്ഞിലിക്കാവ് മംഗളന്റെ വീട്ടിലാണ് അണലി കുടുങ്ങിയത്.  ഏറെ നാളായി ഇവിടെ അണലി ഭീതി പരത്തി വരുകയായിരുന്നു. വീട്ടിലെ പട്ടി, പൂച്ച, കോഴി എന്നിവ കടിയേറ്റ് ചാവുകയും ചെയ്തു. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് വല വിരിച്ചിരുന്നു. കഴിഞ്ഞ ദിവസം വെളുപ്പിനെയാണ് അണലി വലയിൽ കുടുങ്ങി കിടക്കുന്നതായി കണ്ടത്. 

വിവരം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അംഗീകൃത പാമ്പു പിടിത്തക്കാരൻ സന്തോഷ് എത്തി പാമ്പിനെ വലയിൽ നിന്ന് രക്ഷപ്പെടുത്തി ചാക്കിൽ കയറ്റി വനത്തിൽ വിടാനായി കൊണ്ടുപോയി.

Read more: കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു: വീഡിയോ

അം​ഗീകാര നിറവിൽ വീണ്ടും ആലപ്പുഴ നഗരസഭ; അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശുചിത്വപദ്ധതികൾക്ക് വീണ്ടും അംഗീകാരം. മാലിന്യസംസ്കരണരീതി ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണിത്. ഫിലിപ്പീൻസിലെ മനിലയിൽ 26, 27 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പങ്കെടുക്കാൻ നഗരസഭ അധ്യക്ഷ സൗമ്യരാജിന് ക്ഷണം കിട്ടിയതാണ് ഒടുവിലത്തെ അംഗീകാരം. ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ. 

92 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആയിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക്കാണ് സംഘാടകർ. 2015ൽ പാരീസിൽ നടന്ന യോഗത്തിൽ ആലപ്പുഴയെ പ്രതിനിധാനം ചെയ്ത് ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആലപ്പുഴയിലെ മാലിന്യസംസ്‌കരണ രീതി പഠിക്കാൻ എത്തിയിരുന്നു. ഒരു ലക്ഷം മുതൽ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ ഇന്ത്യൻ ശുചിത്വ ലീഗ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

click me!