അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ 8-ാം തീയതി; വെർച്വല്‍ അറസ്റ്റിലാണെന്ന കോള്‍ എത്തിയത് 4 ദിവസം മുമ്പ്, വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി

Published : Nov 22, 2025, 08:50 AM IST
indian money

Synopsis

മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് വെർച്വല്‍ തട്ടിപ്പിന് ഇരയായത്. 1.40 കോടി രൂപയാണ് നഷ്ടമായത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ വെർച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് വെർച്വല്‍ തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്വല്‍ അറസ്റ്റിലാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് പല തവണകളായി പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇവര്‍ നാട്ടിൽ വന്നതാണ്. സംഭവത്തില്‍ കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 18 നാണ് അജ്ഞാത ഫോണിൽ നിന്നും ഷെർലി ഡേവിഡിന് കോള്‍ വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചയാള്‍, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്ചൽ അറസ്റ്റിലാണന്നും പറഞ്ഞു പലതവണകളിലായി പണം തട്ടിച്ചെടുക്കുകയായിരുന്നു. ഫോണ്‍ വിളിച്ചയാള്‍ ഒരു ഫോൺ നമ്പർ പറയുകയും ഈ നമ്പർ നിങ്ങളുടെ പേരിലുള്ളതാണെന്നും അതിനെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം എടുക്കണമെന്നും പറഞ്ഞു. അല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പറിൽ നിന്നും വിളിച്ചിട്ട് നിങ്ങളുടെ പേരിൽ നരേഷ് ഗോയലിന്റെ അക്കൗണ്ടിൽ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ആ കേസിലും പ്രതിയാണെന്നും പറഞ്ഞു. പിന്നാലെ പണം തട്ടുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്