Latest Videos

പ്ലം ജൂഡ് റിസോട്ടില്‍ സന്ദര്‍ശകര്‍ കുടുങ്ങിക്കിടക്കുന്നു: രക്ഷിക്കണമെന്നാവശ്യപ്പെട്ട് സന്ദര്‍ശകര്‍

By Web TeamFirst Published Aug 10, 2018, 12:08 PM IST
Highlights

മൂന്നാർ പളളിവാസൽ  പ്ലം ജൂഡി റിസോട്ടിന് സമീപത്ത് മണ്ണിടിഞ്ഞ്  വിദേശികളുൾപെടെ മുപ്പതോളം വിനോദ സ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു.  രാവിലെ ഏഴു മണിയോടെയാണ് മണ്ണിടിച്ചലും മഴവെള്ള പാച്ചിലും ഉണ്ടായത് . കനത്തമഴയിൽ റിപ്പോർട്ടിന് സമീപത്തെ ടണൽ കടന്നു പോകുന്ന ഭാഗത്ത്  മലയിടിയുകയും മലവെള്ളപാച്ചിൽ ഉണ്ടാകുകയുമായിരുന്നു.  പാറക്കല്ലുകളും മണ്ണ് പതിച്ചതോടെ വാഹനങ്ങൾക്കൊന്നും കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്.

ഇന്നലെ ഉച്ചയോടെ ദേവികുളം സബ് കളക്ടർ വി.ആർ പ്രേം കുമാറിനെ വിവരം അറിയിച്ചിരുന്നു.  സബ് കളക്ടർ അടിമാലിയിലായതിനാൽ സന്ദേശം റവന്യു അധികൃതർക്ക് കൈമാറിയെങ്കിലും ഇവർ ആരും തന്നെ പ്ലം ജൂഡി റിസോർട്ടിലേക്ക് പോകാൻ തയ്യറായില്ല.  ഇന്നലെ റിസോർട്ടിലെ 21 ന്ന് മുറികളിൽ മുപ്പതോളം സന്ദർശകരുണ്ടായിരുന്നു. ഇവരാണ് മൂന്നാറിലേക്കെത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. 

കഴിഞ്ഞ കാലവർഷത്തിൽ  രണ്ട് തവണ റിസോർട്ടിന് സമീപത്ത് പാറ അടർന്ന് വീണിരുന്നു. അതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം ദേവികുളം സബ് കളക്ടർ കെട്ടിടം അടച്ചുപൂട്ടി. എന്നാൽ കോടതിയുടെ നിർദ്ദേശ പ്രകാരം വീണ്ടും റിസോർട്ട് തുറന്ന് പ്രവർത്തിക്കുകയായിരുന്നു. റിസോർട്ടിന് സമീപത്തും വാഹനം കടന്നു പോകുന്ന പാതകളിലും മഴവെള്ളം ശക്തമായി ഒഴുകുന്നത് അപകടങ്ങൾക്ക് കാരണമാകാനിടയുണ്ട്.  

സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞ്  വാഹനം ഗതാഗതം നിലച്ചിരിക്കുന്നതിനാൽ രക്ഷാ പ്രവർത്തകർക്ക് ഇവിടേക്കെത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. റിസോർട്ടുകാർ സ്വന്തം നിലയിൽ  ജെ. എസി. ബി എത്തിച്ച് വെള്ളം വഴി മാറ്റി വിടുന്നതിനും, മണ്ണ് മാറ്റുന്നതിനും നടപടികൾ തുടങ്ങി.  ഇവിടേക്കുളള റോഡ് കെ.എസ്.ഇബിയുടേതാണ്. അനുമതിയില്ലാതെയുള്ള  റോഡിലെ ജെസിബി ഉപയോഗത്തിനെതിരേ കെഎസ്ഇബിയും രംഗത്തുണ്ട്.

click me!