കൃഷി ഓഫീസ‌ർ പറ‍ഞ്ഞു, ഇത് അപൂര്‍വം, കാണേണ്ടതെന്ന് നാട്ടുകാരും, ഇതോടെ കാഴ്ചക്കാരേറെ, കൗതുകം ഇലയിൽ വിരിഞ്ഞ പപ്പായ

Published : Jul 04, 2024, 08:58 PM ISTUpdated : Jul 04, 2024, 10:12 PM IST
കൃഷി ഓഫീസ‌ർ പറ‍ഞ്ഞു, ഇത് അപൂര്‍വം, കാണേണ്ടതെന്ന് നാട്ടുകാരും, ഇതോടെ കാഴ്ചക്കാരേറെ, കൗതുകം ഇലയിൽ വിരിഞ്ഞ പപ്പായ

Synopsis

പപ്പായ മരത്തിലെ ഇലയില്‍  കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് 

കോഴിക്കോട്: പന്തീരാങ്കാവ് പെരുമണ്ണ സ്വദേശിനിയായ സുമതിയുടെ വീട്ടിലേക്ക് ഇപ്പോള്‍  അടിക്കടി ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആ അദ്ഭുത കാഴ്ചയൊന്നു കാണാന്‍. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നാണ് ചൊല്ലെങ്കിലും സുമതിയുടെ വീട്ടുവളപ്പിലെ പപ്പായയാണ് ഇപ്പോള്‍ നാട്ടിലെ താരം. 

പപ്പായ മരത്തിലെ ഇലയില്‍  കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് ഏറുന്നത്. പെരുമണ്ണ റോഡില്‍ എടക്കോത്ത് റസിഡന്‍സ് അസോസിയേഷനു കീഴില്‍ വരുന്ന സുമതിയുടെ വീട്ടുപറമ്പിലാണ് ഈ കൗതുകകാഴ്ച. പപ്പായ പാകമായോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയ സുമതിയുടെ മകന്‍ അനൂപ് ആണ്  ഇലയില്‍ രണ്ട് പപ്പായകള്‍ കണ്ടത്. 

ഇലയോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന തരത്തിലാണ് ഇവയുള്ളത്. വിവരം ഒളവണ്ണ കൃഷി ഓഫീസറെ അറിയിച്ചപ്പോള്‍, അപൂര്‍വമായാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും കൗതുക കാഴ്ച കാണാന്‍ ഒരോ ദിവസവും ആളുകള്‍ എത്തുന്നുണ്ട്.

പപ്പായയുടെ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി