മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

Published : Jul 04, 2024, 08:11 PM IST
മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

Synopsis

ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 

കോഴിക്കോട്: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.

കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ ദന്തഡോക്ടര്‍ മരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം
ഈ ഉദ്യോ​ഗസ്ഥയുടെ പരാതി ആഭ്യന്തര മന്ത്രി കേൾക്കണം; നമ്പർ മാറി വിളിച്ചതിന് നേരിടുന്നത് ക്രൂരമായ സൈബർ ആക്രമണം