
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ്. രണ്ടു മാസത്തിനുള്ളിൽ ഇവിടെ ലഭിച്ചത് പത്തിലധികം അച്ചിണി സ്രാവുക ളാണ്. ഇന്നലെ ലഭിച്ച കൂറ്റൻ സ്രാവിന് 400 കിലോയോളം ഭാരമുണ്ടായിരുന്നു. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിൻ്റെ വള്ളത്തിലാണ് സ്രാവിനെ എത്തിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ അച്ചിണി സ്രാവിനെ ലഭിച്ചിരുന്നു.
വറുതിയിലായ തീരത്ത് തുടർച്ചയായി കൂറ്റൻ സ്രാവുകൾ എത്തുന്നത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നുണ്ട്. വലിയ ചൂണ്ടയിൽ കൊരുക്കുന്ന സ്രാവിനെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വള്ളത്തിൽ കയറ്റുന്നത്. 85100 രൂപയ്ക്കാണ് ഇത് ലേലത്തിൽ പോയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവിൽ തൊഴിലാളികൾ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam