ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖം, അദ്ദേഹത്തിന്റെ പേര് നൽകണം: രമേശ് ചെന്നിത്തല

Published : Oct 13, 2023, 10:21 PM IST
 ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖം, അദ്ദേഹത്തിന്റെ പേര് നൽകണം: രമേശ് ചെന്നിത്തല

Synopsis

മ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നും രമേശ് ചെന്നിത്തല.  സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്ക് പൂര്‍ണമായും കീഴടങ്ങി കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

കേരളത്തിലെ പരമ്പരാഗത മൽസ്യമേഖലയെയും തീരദേശ വാസികളെയും പരിപൂർണ്ണമായും വഞ്ചിക്കുകയും യു.ഡി.എഫ് സർക്കാർ നടപ്പിൽ വരുത്തിയ ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള  എല്ലാ ക്ഷേമ പദ്ധതികളും അട്ടിമറിക്കുകയും നിർത്തൽ ചെയ്യുകയും ചെയ്ത പിണറായി സർക്കാരിനെതിരെ സന്ധിയില്ലാ സമരത്തിന് കേരളം കാത്തിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികൾക്ക് സമുദായംഗങ്ങളുടെ സാമൂഹ്യ - സാമ്പത്തിക - തൊഴിൽ - വിദ്യാഭ്യാസ മേഖലകളിലെ പിന്നോക്കാവസ്ഥ പഠിപ്പിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കുക  എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി  സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തിയത്. 

മുതലപൊഴിയിലെ മനുഷ്യകുരുതികൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഇടതുപക്ഷ മന്ത്രിമാർക്കുമെതിരെ കേസ് എടുക്കുക തീരസംരക്ഷണത്തിന് ടെട്രോപ്ലാന്റുകൾ ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുക, വിഴിഞ്ഞം സമരത്തിന്റെ പേരിൽ മതപുരോഹിതർക്കും മത്സ്യതൊഴിലാളികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കുക നീലമണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുക തൂടങ്ങിയ 25  അവകാശ പത്രിക അംഗീകരിക്കണമെന്നുള്ള ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.

Read more:  മാസപ്പടി വിവാദം; ഹർജി അവസാനിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ; കേസ് മാറ്റി

സംസ്ഥാന പ്രസിഡന്റ് പി. അശോകൻ അധ്യക്ഷത വഹിച്ചു, ദേശീയ ചെയർമാൻ ആംസ്ട്രോങ് ഫെർണാണ്ടോ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ്, ടി. ശരത്ചന്ദ്രപ്രസാദ്‌, അഡോൾഫ് ജി. മൊറൈസ്, പൊഴിയൂർ ജോൺസൻ, പി. പ്രഭാകരൻ, മുനമ്പം സന്തോഷ്, പൂന്തുറ ജെയ്സൺ, പനതുറ പുരുഷോത്തമൻ, എം.പി അഷറഫ്, ഹെന്ററി വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നന്തൻകോട് സ്വരാജ് ഭവനിൽ തീപിടിത്തം, പുതിയ കാറടക്കം 2 വാഹനങ്ങൾ കത്തിനശിച്ചു; തീ പടർന്നത് മാലിന്യം കത്തിച്ചപ്പോൾ
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ വട്ടം വെച്ചു, ഡ്രൈവറെ തല്ലി, ബസിന്‍റെ താക്കോൽ ഊരിയെടുത്ത് പോയി; 3 പേർ പിടിയിൽ