
കോട്ടയം: മലരിക്കലെ രണ്ടു കോണ്‍ക്രീറ്റ് റോഡുകളെ ബന്ധിപ്പിച്ച തടിപ്പാലം സംബന്ധിച്ച് അസത്യപ്രചരണമാണ് യുഡിഎഫ് നടത്തുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നടക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തെ തോട് കടക്കാന്‍ നാട്ടുകാര്‍ ഇട്ടിരിക്കുന്ന താല്‍ക്കാലിക തടിപ്പാലമാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കാണിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന് 50 മീറ്റര്‍ മാറി വാഹനങ്ങള്‍ കടന്നുപോകുന്ന പാലമുണ്ടെന്ന് കാര്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു. ബണ്ട് റോഡിന്റെയും പാലത്തിന്റെയും വീഡിയോ കാണുന്നവര്‍ക്ക് സത്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു. റോഡിന്റെയും പാലത്തിന്റെയും വീഡിയോ പങ്കുവച്ചാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മന്ത്രി വിഎന്‍ വാസവന്റെ കുറിപ്പ്: ''പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വികസനം ചര്‍ച്ച ചെയ്യാം എന്ന് ഇടതുമുന്നണി പറഞ്ഞതുമുതല്‍ അതില്‍ നിന്ന് ഓടി ഒളിക്കുകയാണ് യുഡിഎഫ്. യു ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ആദ്യം പറഞ്ഞു കണ്ണൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന്, അതിന് കൃത്യമായ മറുപടി കിട്ടിയപ്പോള്‍ മലരിക്കലെ രണ്ടു കോണ്‍ക്രീറ്റ് റോഡുകളെ ബന്ധിപ്പിച്ച കവുങ്ങ് പാലമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. എത്ര നികൃഷ്ടമായ അസത്യപ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.''
''മലരിക്കല്‍ ആമ്പല്‍ഫെസ്റ്റ് നടക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള തോടിന്റെ അക്കര ഇക്കര കടക്കാന്‍ നാട്ടുകാര്‍ ഇട്ടിരിക്കുന്ന താല്‍ക്കാലിക തടിപ്പാലമാണ് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കാണിച്ചത്. ഇതിന് 50 മീറ്റര്‍ മാറി വാഹനങ്ങള്‍ കടന്നുപോകുന്ന പാലമുണ്ടന്നകാര്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചു. ഈ ബണ്ട് റോഡിന്റെയും പാലത്തിന്റെയും വീഡിയോ കാണുന്നവര്‍ക്ക് സത്യം മനസിലാകും. വികസനം അനുഭവിച്ചറിഞ്ഞ ഏറ്റുമാനൂരിലെ ജനങ്ങള്‍ ഇത്തരം കള്ളപ്രചരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയും.''
ബഹിരാകാശ വാഹനങ്ങളെപ്പോലും പോലും ആക്രമിക്കാം; അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam