തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വി എസ്സിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം

Web Desk   | others
Published : Nov 17, 2020, 03:25 PM IST
തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വി എസ്സിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം

Synopsis

മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. 

ആലപ്പുഴ: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ സിപിഐഎമ്മിനെതിരെ തെരഞ്ഞെടുപ്പ് രംഗത്ത്.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിക്കുകയാണ് ലതീഷ്. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു ലതീഷ് ബി. ചന്ദ്രന്‍. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് ജെ. ജയലാലാണ്  12-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം