ട്രെയിനിൽ നിന്നിറക്കിയത് പതിവിൽക്കൂടുതൽ ബാ​ഗുകൾ, സംശയം തോന്നി; പരിശോധനയില്‍ കുടുങ്ങിയത് 20 കിലോ കഞ്ചാവ്

Published : Mar 01, 2025, 07:57 AM IST
ട്രെയിനിൽ നിന്നിറക്കിയത് പതിവിൽക്കൂടുതൽ ബാ​ഗുകൾ, സംശയം തോന്നി; പരിശോധനയില്‍ കുടുങ്ങിയത് 20 കിലോ കഞ്ചാവ്

Synopsis

ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തിവരുന്ന ഇയാൾക്കെതിരെ പരാതി പറയുവാൻ നാട്ടുകാർക്കും ഭയമായിരുന്നു.

ആലപ്പുഴ: ഇരുപത് കിലോ കഞ്ചാവുമായി കലവൂർ സ്വദേശി ആലുവാ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് അയ്യന്‍കാളി ജംങ്ഷന് സമീപം ഷാബൈത്തിൽ ഷഹൻഷാ (26) ആണ് പിടിയിലായത്. ഒരാൾ കൂടുതൽ ബാഗുകൾ ട്രെയിനിൽ നിന്നും ഇറക്കുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസിന് കേസ് കൈമാറി. തുടർച്ചയായി ഇയാൾ കഞ്ചാവ് ഭുവനേശ്വറിൽ നിന്നും കൊണ്ടുവരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾ ആലപ്പുഴയിലും എറണാകുളത്തും പരിസരപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിറ്റു വരികയായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ലഹരി വില്പന നടത്തിവരുന്ന ഇയാൾക്കെതിരെ പരാതി പറയുവാൻ നാട്ടുകാർക്കും ഭയമായിരുന്നു. ആലപ്പുഴ എക്സൈസിൽ നിലവിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് ഉണ്ട്. കേസുകളിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞത് 2 ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധിച്ചു, കപ്പലുകളിൽ നിന്ന് വീണതെന്ന് നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം