Latest Videos

മൂന്നാറിനെ മിടുക്കിയാക്കാൻ വേക്കപ്പ് മൂന്നാർ

By Web TeamFirst Published Aug 27, 2018, 9:42 PM IST
Highlights

 മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്.  മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ  സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്‌സ്, മൂന്നാര്‍ ഹോട്ടല്‍ ആന്‍റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. 

ഇടുക്കി: മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്.  മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ  സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്‌സ്, മൂന്നാര്‍ ഹോട്ടല്‍ ആന്‍റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. 

ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍  ചൊവ്വാഴ്ച തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ 9 മണിയ്ക്ക് മൂന്നാര്‍ റീജണല്‍ ഓഫീസിനു സമീപം തുടക്കമാവും.  വേക്ക് അപ്പ് മൂന്നാര്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ശുചീകരണ യജ്ഞത്തിന് മാധ്യമങ്ങളും പൊതുജനങ്ങളും, നിരവധി സന്നദ്ധ സംഘടനകളും, പ്രസ്ഥാനങ്ങളും പങ്കു ചേരും. മൂന്നാറിന്‍റെ മധ്യത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും വന്നടിഞ്ഞ മാലിന്യങ്ങള്‍ നീച്ചം ചെയ്യുന്നതിന് പ്രാമുഖ്യം നല്‍കും.  മഴക്കെടുതിയില്‍ നഷ്ടപ്പെട്ട മൂന്നാറിന്‍റെ നഷ്ടപ്പെട്ട മുഖശോഭ വീണ്ടെടുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 
 

click me!