
പാലക്കാട്: വാളയാർ വനമേഖലയിൽ കാട്ടു തീ പടരുന്നു. വാളയാർ അട്ടപ്പള്ളം താഴ്വരയിൽ നിന്ന് പടർന്ന തീ മലമുകളിലേക്ക് എത്തി. വനം വകുപ്പിന്റെ 40 അംഗ സംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം തുടരുന്നതായി വനം വകുപ്പ് അറിയിച്ചു.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീയണക്കാൻ ശ്രമിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പള്ളം താഴ്‌വരയിൽ തീ പടർന്നത്. ഡ്രോൺ ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വനംവകുപ്പ്
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി, യുവാവ് പിടിയിൽ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ പാലക്കാട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങി നാട്ടിലെത്തിയപ്പോഴാണ് കസബ പൊലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam