വാളയാർ കേസിലെ അഞ്ചാം പ്രതി ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു, അറസ്റ്റിൽ

Published : Jun 01, 2025, 08:08 AM IST
വാളയാർ കേസിലെ അഞ്ചാം പ്രതി ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു, അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

പാലക്കാട്: വാളയാറിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റ‌ിലായത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വിവിദമായ  വാളയാർ അട്ടപ്പളത്ത് സഹോദരിമാർ മരിച്ച കേസിലെ അഞ്ചാംപ്രതി കൂടിയാണ് പിടിയിലായ അരുൺപ്രസാദ്. 

കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് അരുണിനെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാർ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്