തെൻമലയിൽ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ ആക്രമണം

Published : Aug 30, 2025, 12:33 PM ISTUpdated : Aug 30, 2025, 12:50 PM IST
 Wasp attack

Synopsis

തെന്മലയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം.

കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ