
മലപ്പുറം: മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തില്‍ 100 കിലോയില്‍നിന്ന് 64 കി ലോ ആക്കി ശരീരഭാരം കുറച്ചു. ഇതിന് പുറമേ മുപ്പത്തിയേഴാം ജന്മദിനത്തില്‍ 37 കിലോമീറ്റര്‍ മാരത്തണ്‍ ഓടി അധ്യാപകന്‍. രാമനാട്ടുകര ചുങ്കം മുതല്‍ മലപ്പുറം വരെയാണ് അധ്യാപകനായ സി.പി. സഫ്വാന്‍ മാരത്തണ്‍ ഓടിയത്. സമ്മർദ്ദം നിറഞ്ഞ ജീവിതത്തില്‍ നിന്നും ഒരു മോചനം എന്ന സന്ദേശവുമായി ആണ് അദ്ദേഹം ജന്മ ദിനം മാരത്തോണ്‍ ഓടിത്തീര്‍ത്തത്. മലപ്പുറം മൈ ഹെല്‍ത്ത് ജിമ്മിലെ ട്രെയിനര്‍ കെ.പി. ഷിജുവിന്റെ പ്രത്യേക പരിശീലനത്തിലൂടെ നാലു മാസമായി മാരത്തണ്‍ ഓട്ടത്തിനുള്ള പ്രത്യേക പരിശീലനത്തില്‍ ആയിരുന്നു ഇദ്ദേഹം. മലപ്പുറം ജില്ല സോഷ്യോളജി ടീച്ചേഴ്‌സ് അസോസിയേഷന്‍ ട്രഷററും ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറിയിലെ സോഷ്യോളജി അധ്യാപകനും എന്‍.എസ്.എസ് പോഗ്രാം ഓഫിസറുമാണ്. ഫറൂഖ് കോളജ് റി ട്ട. പ്രഫസര്‍ ഡോ. സി.പി. അബൂബക്കര്‍ പിതാവും കുറുവ എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക ആയിശ മാതാവുമാണ്. ഭാര്യ: ജിഷ്മ ജാസ്മിന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം