ജോലിക്കിടെ മൂന്നാറില്‍ സ്ത്രീകള്‍ക്ക് കടന്നല്‍ കുത്തേറ്റു; 10 പേര്‍ ആശുപത്രിയില്‍

Web Desk   | Asianet News
Published : Dec 23, 2019, 06:20 PM ISTUpdated : Dec 23, 2019, 06:23 PM IST
ജോലിക്കിടെ മൂന്നാറില്‍ സ്ത്രീകള്‍ക്ക് കടന്നല്‍ കുത്തേറ്റു; 10 പേര്‍ ആശുപത്രിയില്‍

Synopsis

സൂപ്രവൈസറടക്കം മൂന്നുപേരുടെ നില ഗുരുതരം. ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു...

ഇടുക്കി: മൂന്നാറില്‍ ജോലിക്കിടെ സ്ത്രീതൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 10 പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ സൂപ്രവൈസറടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്.

കനി, കസ്തൂരി, ശക്തിനില, ഗാന്ധിമതി, വിജയ, മുത്തുമാരി, സംഗീത, തമിഴരശി, വേളാങ്കണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വേളാങ്കണ്ണി, ഗാന്ധിമതി, തമിഴരശി എന്നിവരുടെ നില ഗുരുതരമാണ്. 

ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കൊളുന്തെടുക്കുന്നതിനിടെ ചെടിക്കുള്ളിലെ കൂടുതകര്‍ന്നതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ ശബ്ദംകേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

തെയിലക്കാട്ടിന് സമീപത്തെ കാടുകളില്‍ കടന്നലുകള്‍ ധാരളമായി കൂടുകൂട്ടുന്നത് പതിവാണ്. ഇത് അറിയാതെ ജോലികളില്‍ ഏര്‍പ്പെടുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം
ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ