നാഗാലാന്‍ഡ് രജിസ്ട്രേഷന്‍ വാഹനത്തില്‍ പഴകിയ മുട്ട അടക്കമുള്ളവ ; പൊന്തന്‍പുഴയില്‍ മാലിന്യം തള്ളുന്നത് പതിവ്

By Web TeamFirst Published Aug 12, 2021, 1:00 PM IST
Highlights

സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പ്രശ്നമായതിന് പിന്നാലെ നിക്ഷേപിച്ച മാലിന്യം തിരികെ ലോറിയില്‍ എടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. 

എരുമേലി– മണിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി,പൊന്തൻപുഴ വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു. രാത്രി പകലെന്ന് വ്യത്യാസമില്ലാതെയാണ് ആളൊഴിഞ്ഞ മേഖലയില്‍ മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ പൊന്തന്‍പുഴ മേഖലയില്‍ മാലിന്യം തള്ളിയത് നാട്ടുകാര്‍ പ്രതിഷേധിച്ച് തിരികെ എടുപ്പിച്ചു.

അനധികൃതമായി അറവുമാലിന്യം നിറച്ചുപോയ വാഹനം പിടികൂടി കോഴിക്കോട് കോർപ്പറേഷൻ

നാഗാലാന്‍ഡ് രജിസ്ട്രേഷന്‍ വാഹനത്തില്‍ പഴകിയ മുട്ടകള്‍ അടക്കമുള്ള വസ്തുക്കളാണ് വഴിയരികില്‍ തള്ളാനെത്തിയത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പ്രശ്നമായതിന് പിന്നാലെ നിക്ഷേപിച്ച മാലിന്യം തിരികെ ലോറിയില്‍ എടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ളവര്‍ ആയതിനാല്‍ വലിയൊരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കല്ലാറിൽ അശാസ്ത്രീയമായി നിക്ഷേപിച്ച മാലിന്യം നീക്കാൻ പഞ്ചയാത്ത് ചിലവഴിക്കുന്നത് ലക്ഷങ്ങൾ

വാക്കുതര്‍ക്കത്തിന് പിന്നാലെ സംഭവത്തിന്‍റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെയാണ് സംഘം മടങ്ങിപ്പോയത്. പാതയോരത്തിനു പുറമെ വനത്തിലേക്ക് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നതും ഈ മേഖലയില്‍ പതിവ് കാഴ്ചയായിരിക്കുകയാണ്. 

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയെ വെട്ടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!