
കാസർകോട്: വീടുകൾക്ക് മുന്നിലും കടകൾക്കുമുന്നിലും അലയാതെ മൂർത്തിക്ക് കടപ്പുറത്തു നിന്നും ലഭിക്കുന്നത് ആയിരങ്ങൾ വിലവരുന്ന ആക്രി സാധനങ്ങൾ. കടലിലേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള ആക്രി സാധനങ്ങളാണ് 65കാരനായ മൂർത്തി ദിവസേന ശേഖരിക്കുന്നത്. അജാനൂർ കടപ്പുറത്തു നിന്നുമാണ് ഒഴുകിയെത്തി കരയിലടിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടുതലും മൂർത്തിക്കു കിട്ടുന്നത്.
സേലം സ്വദേശി യായ മൂർത്തി മാണിക്കോത്താണ് താമസം. വീടുകളിൽ നിന്നും കടകളിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് ക്കുകളും മറ്റ് ആക്രി സാധനങ്ങളുംഇപ്പോൾ കടപ്പുറങ്ങളിൽ നിന്നും ലഭിക്കാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു .
ഒഴിഞ്ഞ പ്ലാസ്റ്റിക് വെള്ളകുപ്പികൾക്ക് കിലോയ്ക്ക് അഞ്ചു രൂപയാണ് ആക്രിക്കടയിൽ എത്തിച്ചു നൽകിയാൽ മൂർത്തിക്ക് കിട്ടുന്നത്കിട്ടുന്നത്.ഇങ്ങനെ കടപ്പുറം മാത്രം കേന്ദ്രീകരിച്ചു മൂർത്തി ദിവസം 600 - രൂപവരെ സമ്പാദ്യം കണ്ടെത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനത്തിന് വഴി കണ്ടെത്തുന്നതിനിടയിലാണ് കടപ്പുറം ഇത്തവണ മൂർത്തിയെ കനിഞ്ഞി രിക്കുന്നത്.
ജില്ലയിൽ കവർച്ചകളും കൊലപാതകങ്ങളും ഇടയ്ക്കിടെ നടക്കുന്നതിനാൽ അന്യ സംസ്ഥാനക്കാരായ ആക്രി പെറുക്കാൻ വരുന്നവരെ വീട്ടുവളപ്പിലേക്കു ഇപ്പോൾ അടുപ്പിക്കാറില്ല. മൂർത്തിയും വീട്ടുകാരുടെ എതിർപ്പിന് ഇരയായ ആളാണ്.
പ്രായമായതിനാൽ മറ്റ് ജോലികൾക്കു പോകുവാൻ കഴിയുന്നില്ല.അതുകൊണ്ടാണ് ഇപ്പോഴും ആക്രി പെറുക്കുന്ന ജോലി ചെയ്യുന്നത്.ആരും താമസമില്ലാത്ത കടപ്പുറവും ആർക്കും വേണ്ടാത്ത ആക്രിസാധങ്ങളും നമുക്ക് സ്വന്തമാണെന്ന് മൂർത്തി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam