ചുറ്റും വെള്ളം നിറഞ്ഞാൽ ഇനി പേടി വേണ്ട! വാട്ടർ ആംബുലൻസ് പാഞ്ഞ് വരും, ഫ്ളോട്ടിംഗ് ഡിസ്പെൻസറികളും സജ്ജമായി

Published : Jul 07, 2023, 07:03 PM IST
ചുറ്റും വെള്ളം നിറഞ്ഞാൽ ഇനി പേടി വേണ്ട! വാട്ടർ ആംബുലൻസ് പാഞ്ഞ് വരും, ഫ്ളോട്ടിംഗ് ഡിസ്പെൻസറികളും സജ്ജമായി

Synopsis

ജലഗതാഗത വകുപ്പിൽ നിന്നുള്ള രണ്ട് ജീവനക്കാർ, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു സ്റ്റാഫ് നഴ്‌സ് എന്നിവരാണ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസിലുള്ളത്

ആലപ്പുഴ: കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു. ആംബുലൻസിന് പുറമേ മൂന്ന് മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ജലഗതാഗത വകുപ്പിൽ നിന്നുള്ള രണ്ട് ജീവനക്കാർ, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു സ്റ്റാഫ് നഴ്‌സ് എന്നിവരാണ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസിലുള്ളത്. കുട്ടനാടൻ മേഖലയിലുള്ളവർക്ക് 24 മണിക്കൂറും ഈ ആംബുലൻസിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയർന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളിൽ നിന്നുൾപ്പടെയുള്ള രോഗികളെ വാട്ടർ ആംബുലൻസിൽ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം.

ഓക്സിജൻ ഉൾപ്പടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ഡിസ്പെൻസറികളുടെ സേവനം രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിലും ഡോക്ടർ, നഴ്‌സ്, ഫർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്.

പനി, മറ്റ് അസുഖങ്ങൾ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമാണ്. രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളും ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ വഴി നടത്തുന്നു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. വാട്ടർ ആംബുലൻസ് നമ്പർ: 8590602129,ഡി. എം ഒ കൺട്രോൾ റൂം നമ്പർ: 0477 2961652.

വീട്ടുചെലവിന് അയച്ച 32,000 രൂപ എന്തു ചെയ്തുവെന്ന് ചോദിച്ച് ഭര്‍ത്താവ്; കെട്ടിയിട്ട് പൊതിരെ തല്ലി ഭാര്യ, കേസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്