മൂന്നാറിൽ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താൽക്കാലിക ജീവനക്കാരന്റെ മര്‍ദ്ദനം, തലയ്ക്ക് പരിക്കേറ്റു, ആശുപത്രിയിൽ

Published : Jun 06, 2022, 02:17 PM ISTUpdated : Jun 06, 2022, 02:30 PM IST
മൂന്നാറിൽ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താൽക്കാലിക ജീവനക്കാരന്റെ മര്‍ദ്ദനം, തലയ്ക്ക് പരിക്കേറ്റു, ആശുപത്രിയിൽ

Synopsis

മൂന്നാറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ താൽക്കാലിക ജീവനക്കാരന്‍ സ്ഥിരം ജീവനക്കാരനെ മര്‍ദ്ദിച്ചു. പരാതിയുമായി സ്ഥിരം ജീവനക്കാരന്‍ പൊലീസില്‍. 

മൂന്നാര്‍: മൂന്നിറിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ താല്‍ക്കാലിക ജീവനക്കാരന്‍ മര്‍ദ്ധിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനക്കാരന്‍ രമേഷിന് തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റത്. ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ  ഫോട്ടോ എടുത്ത് അളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്യവെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റ രമേഷ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ എസ് ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രവീന്ദ്രന്‍ പട്ടയം വഴി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കും; പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി ശരിവെച്ചു

ഇടുക്കി: മൂന്നാര്‍ ടൗണില്‍ രവീന്ദ്രന്‍ പട്ടയമുണ്ടാക്കി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കാന്‍  ജില്ലാ കളക്ടറുടെ ഉത്തരവ്. നാല് പട്ടയങ്ങള്‍ റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടിക്കെതിരെ ഭൂ ഉടമ നല്‍കിയ അപ്പീല്‍  തള്ളിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ഇതിന് സമീപത്തുള്ള 11 പട്ടയങ്ങള്‍ പരിശോധിച്ച്  റദ്ദ് ചെയ്യാനും ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മൂന്നാർ കെഡിഎച്ച് വില്ലേജിൽ സര്‍വ്വേ നമ്പര്‍ 912 ല്‍പെട്ട ഒന്നരയേക്കർ ഭൂമിയാണ് തിരിച്ച് പിടിക്കുക. സാമൂഹ്യ വനവല്‍ക്കരണം നടത്താന്‍ വനം വകുപ്പ് 40 വര്‍ഷം മുമ്പ്  ഏറ്റെടുത്ത ഭൂമിയാണിത്. വനവത്കരണം പാതിവഴിയിൽ നിലച്ചതോടെ സർക്കാർ ഏറ്റെടുത്ത ഭൂമി തിരിച്ച് നൽകണം എന്നാവശ്യപ്പെട്ട് മൂന്‍ ഭൂ ഉടമയായ മൂന്നാർ സ്വദേശി ബിനു പാപ്പച്ചൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 15  രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി മരിയ ദാസ് എന്നയാള്‍ ഭൂമി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഹൈക്കോടതി  2018 ല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

ഇതനുസരിച്ച് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് പരിശോധന നടത്തി 2019 ജൂണില്‍  നാല് പട്ടയം റദ്ദു ചെയ്തു.  പട്ടയം ലഭിച്ചവര്‍ യഥാര്‍ത്ഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നപടി. ബാക്കിയുള്ള പട്ടയങ്ങളുടെ ഉടമകളെ കണ്ടെത്താന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂ ഉടമയായ മരിയദാസ് അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ജില്ലാ കളക്ടര്‍  നടപടി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കിയത്.  ബാക്കി 11 പട്ടയങ്ങളും പരിശോധിച്ച് റദ്ദാക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിപണി വിലയനുസരിച്ച് ഈ ഒന്നരയേക്കർ ഭൂമിയ്ക്ക് 50 കോടിയോളം രൂപ വില വരും. അതുകൊണ്ടു തന്നെ നടപടികള്‍ വേഗത്തിലാക്കാനാണ് ദേവികുളം സബ് കളക്ടറുടെ തീരുമാനം. 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ