വെള്ളം കുടിക്കാനും ബെല്ലടിക്കും; വാട്ടര്‍ ബെല്‍ പദ്ധതിയുമായി അധ്യാപകർ

Published : Jan 29, 2019, 10:16 AM IST
വെള്ളം കുടിക്കാനും ബെല്ലടിക്കും; വാട്ടര്‍ ബെല്‍ പദ്ധതിയുമായി അധ്യാപകർ

Synopsis

ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്

തൃശ്ശൂർ: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാൻ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശൂര്‍ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യപകര്‍. വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നല്‍കുന്ന വാട്ടര്‍ ബെല്‍ പദ്ധതി സ്‌കൂളില്‍ നടപ്പാക്കുകയും ചെയ്തു.

വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികൾക്ക് കുടിയ്ക്കാൻ സ്കൂളിലേക്ക് വെള്ളം കൊടുത്തു വിടും. എന്നാല്‍ പലരും അത് കുടിക്കാറില്ല. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. 

ഈ സാഹചര്യത്തിലാണ് ബെല്ലടിച്ച് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ പങ്ങാരപ്പള്ളി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകര്‍ തീരുമാനിച്ചത്. ബോധവല്‍കരണം നടത്താൻ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഷോര്‍ട്ട് ഫിലിമും ഒരുക്കി.

ഇതിന് മുമ്പും സംസ്ഥാനത്തെ പല സ്കൂളുകളിലും വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദിവസവും വെള്ളം കുടിക്കാനായി മാത്രം രണ്ടു തവണ ബെല്ലടിക്കും. ഇതു വഴി കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടര്‍ ബെല്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍