തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും, അറിയിപ്പുമായി വാട്ടർ അതോറിറ്റി

Published : Oct 08, 2024, 06:08 AM IST
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും, അറിയിപ്പുമായി വാട്ടർ അതോറിറ്റി

Synopsis

അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്.

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കം മേഖലയില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

അവസാന മണിക്കൂറുകൾ! പോയാൽ 500, അടിച്ചാൽ 25 കോടി; തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്, നാളെ നറുക്കെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്