വെള്ളക്കെട്ട് മൂലം എടത്വാ പള്ളിയിൽ സംസ്കരിച്ചയാളുടെ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിൽ

By Web TeamFirst Published Nov 6, 2021, 8:18 PM IST
Highlights

വെള്ളക്കെട്ട്; എടത്വാ പള്ളിയിൽ മൃതദേഹം സംസ്കരിച്ചയാളുടെ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിൽ

എടത്വാ:  കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിയുടെ സംസ്കാര ചടങ്ങ് എടത്വാ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി സ്ഥലത്ത് നടത്തുമ്പോൾ സഞ്ചയനമെങ്കിലും വീട്ടിൽ നടത്താമെന്നായിരുന്നു കുടുംബം കരുതിയത്. അന്ന്  വീടിന് ചുറ്റും വെള്ളക്കെട്ട്  കാരണമായിരുന്നു പള്ളി വക സ്ഥലം വിട്ടുനൽകിയത്. 

എന്നാൽ ഇപ്പോഴിതാ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിലാണ് നടത്തിയത്. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുതിരച്ചാല്‍ പൊന്നപ്പന്‍ കെ പി യുടെ മ്യതദേഹമാണ് കഴിഞ്ഞ ദിവസം എടത്വാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്.  വെള്ളപ്പൊക്കത്തെ തുടർന്ന് ചക്കുളത്തുകാവിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് പൊന്നപ്പന് കൊവിഡ് ബാധിക്കുകയും മരണപ്പെടുകയും ചെയ്തത്. 

പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വയറിളക്ക രോഗബാധ

മൃതദേഹം സംസ്‌കരിക്കാന്‍ വീട് ഇരിക്കുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം കൊച്ചുമോള്‍ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ചാണ് അനുമതി വാങ്ങിയത്. 

യുവതിയെ വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ട് വന്ന് കുത്തിപരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

സംസ്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും ഹിന്ദുവിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ വീട്ടിൽ  നടത്താൻ കുടുംബം തീരുമാനിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീടിന് ചുറ്റും മുട്ടോളം വെള്ളം ഉയർന്നു. വീടിന്റെ തിണ്ണയിൽ വെച്ചാണ് പൊന്നപ്പന്റെ മക്കൾ സഞ്ചയന ചടങ്ങ് പൂർത്തിയാക്കിയത്. പ്രദേശത്ത് ദിവസങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ നിരവധി താമസക്കാരാണ് ദുരിതം അനുഭവിക്കുന്നത്.

KSRTC| പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസമായി, മണ്ണ് തിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി മുൻ ജീവനക്കാരൻ

click me!