
വയനാട്: കാട്ടികുളത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചേലൂര്‍ മണ്ണൂണ്ടി കോളനിയിലെ മാധവന്‍ (47), സഹോദരൻ രവി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വനത്തിനടുത്ത് മേയാന്‍ വിട്ട ആടിനെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് പുലി പിന്മാറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ച പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam