വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു

Published : Mar 15, 2023, 02:38 PM IST
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു

Synopsis

കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും പരാതി

വയനാട്: തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം.  അരിമല കോളനിയിലെത്തി/ നാലംഗ  മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്.  വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം.  സി പി ഐ മാവോയിസ്റ്റ്  ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ