
കല്‍പ്പറ്റ: പുളിയാര്‍മല എസ്റ്റേറ്റില്‍ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദരവര്‍മ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റില്‍ നിന്ന് മുറിച്ച മരങ്ങള്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. വലിയ മരത്തടി ട്രാക്ടറിലേക്കു കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടൻ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി അമ്പലവയലിലാണ് ദേവരാജൻ താമസിച്ചിരുന്നത്.
പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടനാട് പളളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തോളം രൂപയും ഇവര്‍ മോഷ്ടിക്കുകയായിരുന്നു. മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കടകള്‍, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവടങ്ങളില്‍ മോഷണ ശ്രമവും സംഘം നടത്തിയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ ബേസില്‍ തോമസ്, എസ്.ഐമാരായ പി.ജെ കുര്യാക്കോസ്, പുഷ്പരാജന്‍, ശിവന്‍, എഎസ്‌ഐ അജി പി നായര്‍, സിപിഒമാരായ ബെന്നി ഐസക്ക്, നൗഫല്‍, സുരേഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
കെ-ഫോണിനോട് തണുപ്പൻ പ്രതികരണം, സഹകരിക്കാൻ തയ്യാറാകാതെ കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍