'ഈച്ച പോലുമറിഞ്ഞില്ല. വീട്ടുമുറ്റത്ത് നിന്ന് മോഷ്ടിച്ചത് 3 ലക്ഷം വിലയുള്ള കാപ്പി; വയനാട്ടിൽ യുവാക്കളെ പൊക്കി

Published : Jul 12, 2024, 07:50 AM ISTUpdated : Jul 12, 2024, 07:52 AM IST
'ഈച്ച പോലുമറിഞ്ഞില്ല. വീട്ടുമുറ്റത്ത് നിന്ന് മോഷ്ടിച്ചത് 3 ലക്ഷം വിലയുള്ള കാപ്പി; വയനാട്ടിൽ യുവാക്കളെ പൊക്കി

Synopsis

വീടിന്റെ പോര്‍ച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇരുവര്‍ സംഘം മോഷ്ടിക്കുകയും ഇത് പിന്നീട് മാനന്തവാടിയിലെ ഒരു കടയിൽ മറിച്ചു വില്‍ക്കുകയുമായിരുന്നു.

കല്‍പ്പറ്റ: വയനാട്ടിൽ ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് (23) എന്നിവരെയാണ് കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ധീന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

കമ്പളക്കാട് ചേക്ക് മുക്കില്‍ താമസിക്കുന്ന പരാതിക്കാരന്റെ വീടിന്റെ പോര്‍ച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇരുവര്‍ സംഘം മോഷ്ടിക്കുകയും ഇത് പിന്നീട് മാനന്തവാടിയിലെ ഒരു കടയിൽ മറിച്ചു വില്‍ക്കുകയുമായിരുന്നു.. ഇരുവരും മുന്‍പും മോഷണം, എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

കമ്പളക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ വിജയന്‍, ആനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോബര്‍ട്ട് ജോണ്‍, ജ്യോതിരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ സിറാജ്ജുദ്ധീന്‍ എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More : സുഹൃത്തുക്കളുടെ ഫോണിലേക്ക് സന്ദേശം, പിന്നാലെ പുഴയിൽ ചാടി 20കാരൻ; കരുവന്നൂർ പുഴയില്‍ വീണ്ടും ആത്മഹത്യാശ്രമം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു