വോട്ടവകാശ വിനിയോഗത്തിന്റെ അവബോധം പരത്താൻ ഇനി വയനാടിന്റെ സ്വന്തം 'തുമ്പിയും'

Published : Apr 06, 2024, 04:15 PM IST
വോട്ടവകാശ വിനിയോഗത്തിന്റെ അവബോധം പരത്താൻ ഇനി വയനാടിന്റെ സ്വന്തം 'തുമ്പിയും'

Synopsis

വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്

കൽപ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തത് വയനാടിന്റെ സ്വന്തം എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പി. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന വയനാടന്‍ തുമ്പിയെയും ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്‌പ്രെഡിങ്ങ് വയനാട്‌സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്.

വയനാടന്‍ ജൈവ മണ്ഡലത്തില്‍ അടുത്തിടെ കണ്ടെത്തിയ എപിതെമിസ് വയനാടന്‍സിസ് എന്ന തുമ്പിയെയാണ് ഇലക്ഷന്‍ പ്രചാരണത്തിന്റെ മാസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായ സ്വീപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ബോധവ്തകരണ പരിപാടികളാണ് നടത്തിയത്. പുതിയ വോട്ടര്‍മാര്‍ക്കിടയിലും ഉറപ്പാണ് എന്റെ വോട്ട് എന്ന പേരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങള്‍ക്കുമിടയില്‍ വിവിധ മത്സരങ്ങളും നടത്തിയിരുന്നു.

എംബ്ലം രൂപ കല്‍പ്പന മത്സരത്തില്‍ സുല്‍ത്താന്‍ ബത്തേരി കുപ്പാടി തെക്കേപ്പഴും കാട്ടില്‍ അഖില്‍ ജോര്‍ജ്ജ് ഒന്നാം സ്ഥാനം നേടി. ഐഡിയത്തോണ്‍ മാതൃകാ പോളിങ്ങ് ബൂത്ത് മത്സരത്തില്‍ മേപ്പാടി കോട്ടനാട് കെ.സാനിയയും മുദ്രാവാക്യ രചനയില്‍ റിപ്പണ്‍ പുറത്തൂല്‍ക്കോടന്‍ സൈനുദ്ദീന്‍ എന്നിവര്‍ വിജയികളായി. സ്വീപ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, നെഹ്‌റു യുവക് കേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗ അവബോധ ക്യാമ്പെയിനുകള്‍ മുന്നേറുന്നത്. വരും ദിവസങ്ങളില്‍ സ്വീറ്റിയെന്ന മസ്‌ക്കോട്ടും പ്രചാരണത്തിന്റെ ഭാഗമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം