
ഈരാറ്റുപേട്ട:ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam