
കൊല്ലം: എഴുകോൺ പട്ടണത്തിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), എ.ബി ഭവനത്തിൽ പക്രു എന്നു വിളിക്കുന്ന സുധീഷ് (22), കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് (25 ) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞമാസം 14നാണ് എഴുകോണിലെ മാക് മെറ്റൽ കമ്പനി, മാക് ട്രേഡിംഗ് കമ്പനി എന്നീ സ്ഥാപനങ്ങളിൽ സംഘം വൻ കവർച്ച നടത്തിയത്. കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ഷെറീഫിന്റെ മേൽനോട്ടത്തിൽ മൂന്ന് സ്ക്വാഡുകളായിട്ടായിരുന്നു കേസ് അന്വേഷണം. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. മോഷണത്തിന് പ്രതികൾ രണ്ട് കിലേമീറ്റർ ദൂരത്തിൽ റെയിൽവേ പാളത്തിലൂടെ നടന്നുവന്നതിന്റെയും, മോഷണത്തിനു ശേഷം റെയിൽവേ പാളത്തിലൂടെ തന്നെ തിരികെ നടന്നു പോയതിന്റയും സിസിടിവി ദൃശ്യങ്ങൾ എഴുകോൺ പോലീസിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. മാക് ട്രേഡിംഗ് കമ്പിനിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 6,13,570-രൂപയാണ് പ്രതികൾ കവർന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam