ഭാര്യയെ കൊലപ്പെടുത്തി, രക്ഷപ്പെട്ടെത്തിയത് പെരുമ്പാവൂരിൽ, ഒളിവിൽ കഴിയുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

Published : Jun 03, 2026, 07:51 PM IST
Bengaluru man murder case

Synopsis

പശ്ചിമബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലെ പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പെരുമ്പാവൂരിൽ വച്ച് പൊലീസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പൊലീസും ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്.  പ്രതിയായ രാഹുലും ഭാര്യയും തമ്മിൽ വീട്ടിൽ വച്ച് കടുത്ത തർക്കമുണ്ടാവുകയും, ഇതിനിടയിൽ പ്രകോപിതനായ രാഹുൽ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം നാട്ടിൽ നിന്നും രക്ഷപെട്ട പ്രതി നേരെ പെരുമ്പാവൂരിലേക്ക് എത്തുകയായിരുന്നു. മൂർഷിദാബാദിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ അന്വേഷണം നടത്തിവരികയായിരുന്ന ബംഗാൾ പൊലീസിന്, പ്രതി പെരുമ്പാവൂർ മേഖലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് കേരള പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുപറിച്ചു, തെരുവുനായയുടെ കടിയേറ്റത് പന്ത്രണ്ടോളം പേർക്ക്; കായംകുളത്ത് ഭീതി
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്, വീണ്ടും കേസ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ നടപടി