വൈ എം സി എ സീനിയർ നേതാവ് സാബു പരവരാഗത്ത് അന്തരിച്ചു

Web Desk   | Asianet News
Published : May 05, 2021, 12:44 PM ISTUpdated : May 05, 2021, 12:45 PM IST
വൈ എം സി എ സീനിയർ നേതാവ് സാബു പരവരാഗത്ത് അന്തരിച്ചു

Synopsis

കോതമംഗലം ധർമജ്യോതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇടുക്കി: വൈ എം സി എ സീനിയർ നേതാവും മുൻ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ്‌ ചെയർമാനും ഇടുക്കി സബ് റീജിയണിലെ  കുഞ്ചിത്തണ്ണി വൈ എം സി എ പ്രസിഡന്റുമായ സാബു പരവരാഗത്ത് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അന്തരിച്ചു. കോതമംഗലം ധർമജ്യോതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹത്തെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള കോൺഗ്രസ്‌ (ജോസഫ് ) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേവികുളം, നിയോജകമണ്ഡലം  പ്രെസിഡന്റുമായിരുന്നു. യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മുനിയറ  പോണാട്ടു കുടുംബാംഗമായ സിസിയാണ്  ഭാര്യ.   മക്കൾ : അശ്വതി (ഷാർജാ) അരുൺ (കെ ടി ഡി സി  മൂന്നാർ ) മരുമക്കൾ : നിന്റോ (ഷാർജാ) 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി