ഒറ്റമശേരിയില്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു

By Web TeamFirst Published Oct 7, 2021, 8:45 PM IST
Highlights

ജഡത്തിന്റെ ഭാഗങ്ങള്‍ ചിതറിയ നിലയിലുമാണ്. കടക്കരപ്പള്ളി പഞ്ചായത്ത് അധികൃതരും അര്‍ത്തുങ്കല്‍ തീരദേശ പൊലീസും വനം, മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
 

ചേര്‍ത്തല: കടക്കരപ്പള്ളി ഒറ്റമശേരിയില്‍ (Ottamassery) തിമിംഗലത്തിന്റെ (whale) ജഡം (corpse) അടിഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. 10 മീറ്ററില്‍പ്പരം നീളമുണ്ട്. ജഡത്തിന് ഒരാഴ്ച്ചയില്‍പ്പരം പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. ജഡത്തിന്റെ ഭാഗങ്ങള്‍ ചിതറിയ നിലയിലുമാണ്. കടക്കരപ്പള്ളി പഞ്ചായത്ത് (Kadakkarapalli Panchayat) അധികൃതരും അര്‍ത്തുങ്കല്‍ തീരദേശ പൊലീസും വനം (coastal Police), മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെ ഇവിടെ എത്തി എന്നത് വ്യക്തമായിട്ടില്ല.

മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് കൊവിഡിൽ നിന്ന് സംരക്ഷിക്കുമോ? പഠനം പറയുന്നത്

ഉള്‍ക്കടലില്‍ എവിടെയെങ്കിലും ചത്തശേഷം ഒഴുക്കില്‍ ഇവിടെ എത്തിയതാകാം എന്നാണ് നിഗമനം. ജഡം അഴുകി, എല്ലുകള്‍ വരെ കാണാനാകുന്ന അവസ്ഥയായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി. മഹസര്‍ തയാറാക്കിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മറവുചെയ്തു. വളരെ അപൂര്‍വമായാണ് തിമിംഗലത്തിന്റെ മൃതദേഹം കേരള തീരങ്ങളില്‍ അടിയാറുള്ളത്.

താലിബാന്‍ അറിയാതെ കാബൂളിലൊരു രഹസ്യവാതില്‍; നിരവധി പേരെ സി ഐ എ ഈ വഴി രക്ഷിച്ചു
 

click me!