പുലർച്ചെ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്ദംകേട്ട് നോക്കിയപ്പോൾ ജനൽ കമ്പി മുറിച്ച നിലയിൽ, നഗരത്തിൽ മോഷണ ശ്രമം

Published : Jun 12, 2025, 10:20 AM IST
Robbery

Synopsis

ബുധനാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഷണ ശ്രമം. കുന്നുകുഴി തേക്കുംമൂടിനു സമീപത്തെ വീട്ടിലായിരുന്നു ഇന്നലെ പുലർച്ചെ ജനൽക്കമ്പി മുറിച്ചുമാറ്റി മോഷ്ടാക്കൾ അകത്ത് കയറാൻ ശ്രമിച്ചത്. എന്നാൽ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. ബുധനാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്ദംകേട്ടാണ് രാഗേഷും കുടുംബവും ഉണർന്നത്. ആരെയും കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്കു പോകവേ വീട്ടിലെ സെൻസർലൈറ്റ് കത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഡൈനിങ് ഹാളിനു സമീപത്തെ ജനാലയുടെ സമീപത്ത് നിന്നും തട്ടും മുട്ടും ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഹാളിലേക്ക് എത്തി ഒച്ചവെക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. ഉളിപോലെയുള്ള ആയുധം ഉപയോഗിച്ച് ജനൽക്കമ്പിയുടെ ഒരു ഭാഗം മുറിച്ച നിലയിലാണ്. ബാക്കി ഭാഗം വളച്ചും കഴിഞ്ഞിരുന്നു. വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ കോളെജ് പൊലീസ് സംഭവ സ്ഥലത്തെത്തി. 

തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. സംഭവത്തോടെ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് തേക്കുംമൂട് റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെടുന്നു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ