അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ദേശീയപാതയിൽ കണ്ണനൂ൪ ജങ്ഷനു സമീപം സ൪വീസ് റോഡിലാണ് ഇരുവാഹനവും നേ൪ക്കുനേ൪ കൂട്ടിയിടിച്ചത്. കൂടെ സഞ്ചരിച്ച മറ്റു രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ദേശീയപാതയിൽ ഉപേക്ഷിച്ച വാഹനത്തിൽ ബാഗുകളിലും ബൂട്ടിലുമായി 9 വിദ്യാർത്ഥികളുടെ മൃതദേഹഭാഗങ്ങൾ, സംഭവം മെക്സിക്കോയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം