സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Jun 21, 2024, 12:23 PM IST
സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Synopsis

അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. 

കോട്ടയം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് ഇനി വേണ്ട; തൃശ്ശൂർ പൂരത്തിന് റോബോട്ടുകളെ ഉപയോഗിച്ച് വെടിക്കെട്ട് നടത്തണമെന്ന് ബെറ്റർ കൊച്ചി
ഐആര്‍ആര്‍-3 ബോട്ടിൽ ഉണ്ടായിരുന്നത് 4200 കിലോ ഉലുവാച്ചി മത്സ്യം, രണ്ടര ലക്ഷം പിഴ, ലേലം ചെയ്ത വകയിൽ രണ്ടേ മുക്കാൽ ലക്ഷം, എല്ലാം ചെറു മത്സ്യങ്ങൾ