അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ ദുരന്തം, റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Published : May 31, 2026, 06:30 PM IST
three year old drowned

Synopsis

കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്

കോഴിക്കോട്: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ്(3) ആണ് മരിച്ചത്. ഊര്‍ങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലുള്ള 'കൊക്കോ വില്ല' റിസോര്‍ട്ടിലാണ് ദാരുണമായ സംവം നടന്നത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ എത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസുകാരി മരിച്ചു; കടിയേറ്റത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ
പുലർച്ചെ ഈറോഡിന് സമീപം കല്ലട ബസ് തകരാറിലായി യാത്രക്കാർ കുടുങ്ങി, അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പകരം ബസ് ഏർപ്പെടുത്തി