
ആലപ്പുഴ: ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്. ആലപ്പുഴ പുന്നമട വാർഡിൽ കണ്ടത്തിൽപറമ്പിൽ അജികുമാർ(45) ഭാര്യ സതി(40) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച പകൽ മൂന്നോടെയായിരുന്നു സംഭവം. സഹോദരന്‍റെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ സിമിന്‍റും ഇഷ്ടികയും തരപ്പെടുത്തിയത് അജികുമാറായിരുന്നു. ചടങ്ങിനുശേഷം ഇഷ്ടിക തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിനുപിന്നിലെന്ന് അയൽവാസികൾ പറയുന്നു.
ഇഷ്ടിക തിരിച്ചെടുത്തത് ചോദ്യം ചെയ്യാനെത്തിയ സംഘം അജികുമാറിനെ ഇരുമ്പുവടികള്‍ കൊണ്ട് മര്‍ദ്ദിച്ചു. തടയാനെത്തിയ സതിയേയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടത്തിപ്പറമ്പ് അനീഷ്, മണ്ണഞ്ചേരി പഞ്ചായത്ത് പാതിരപ്പള്ളി കോലോത്തുവെളി വിജയഘോഷ്, മുഹമ്മ പഞ്ചായത്ത് പൂരാളിവെളി സോണി എന്നിവർക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam