പിഎസ്‍സി റാങ്ക് ലിസ്റ്റിന് പുല്ലുവില; എൽഡിവി ഡ്രൈവർ നിയമനത്തിനെതിരെ ഉദ്യോഗാർത്ഥികൾ

By Web TeamFirst Published Feb 12, 2019, 6:46 PM IST
Highlights

സംസ്ഥാനത്ത് ആയിരത്തിലധികം ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്. 5000 പേരടങ്ങുന്ന പിഎസ്‍സി റാങ്ക് ലിസ്റ്റ് തയ്യാറുമാണ്. എന്നാൽ ലിസ്റ്റിൽ ഉള്ളവരെ പരിഗണിക്കാതെ മറ്റ് മാർഗങ്ങളിലൂടെ നിയമനം നടത്തുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

തൃശൂർ: പിഎസ്‍സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ എൽഡിവി ഡ്രൈവർമാരുടെ നിയമനത്തിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ രംഗത്ത്. 

സംസ്ഥാനത്ത് ആയിരത്തിലധികം ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്. 5000 പേരുടെ പിഎസ്‍സി റാങ്ക് ലിസ്റ്റും തയ്യാറാണ്. എന്നാൽ ലിസ്റ്റിൽ ഉള്ളവരെ പരിഗണിക്കാതെ മറ്റ് മാർഗങ്ങളിലൂടെ നിയമനം നടത്തുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

നിയമ വിരുദ്ധമായി നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂർ ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസലേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനുള്ള ഇന്‍റർവ്യൂ പുരോഗമിക്കവേയായിരുന്നു ഇവരുടെ പ്രതിഷേധം

1988 ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ വാഹനം ഇറക്കുമ്പോൾ തന്നെ തസ്തികയും സൃഷ്ടിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് പലപ്പോഴും നടപ്പാക്കുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ എല്ലാം നിയമപരമാണെന്നും  തസ്തിക സൃഷ്ടിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമാണ് ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം

click me!