
കോഴിക്കോട്: തനിക്കെതിരേ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് നന്മണ്ട കൂടത്താംകണ്ടി സുധീഷിനെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുധീഷിനെ കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് അധികൃതര്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
Read More.... ഹോട്ടലിലെ മലിനജലം പൈപ്പ് വഴി ഓവുചാലിലേക്ക്, കോണ്‍ക്രീറ്റുപയോഗിച്ച് അടച്ച് ആരോഗ്യവകുപ്പ്
എന്നാല്‍ വൈകീട്ട് അഞ്ചോടെ സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഇയാളുടെ ഭാര്യ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയല്‍ വലിച്ചുകീറി ഓടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സുധീഷിനെ കീഴ്‌പ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam