മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ
കൊല്ലം: മയക്കുമരുന്ന് വില്പന കേസിലെ പ്രതിയടക്കം സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കലിൽ. പാരിപ്പള്ളി തെറ്റിക്കുഴി ഗോകുൽ (33), കാപ്പ കേസ് പ്രതികളായ ഷഹാർ (27) അജ്മൽ (35), എന്നിവരെയാണ് കരുതൽ തടങ്കലിലാക്കി ജയിലിലയച്ചത്. എൻഡിപിഎസ് നിയമ പ്രകാരം പാരിപ്പള്ളി പോലീസ് ആണ് ഗോകുലിനെഅറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലില്‍ വെച്ച് അവരുടെ തുടർ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്.
ചില്ലറ വില്പനയ്ക്കായി എംഡിഎംഎ കടത്തിക്കൊണ്ട് വരുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർ പോലീസിന്‍റെ പിടിയിലായത്. 2023 മുതൽ രജിസ്റ്റർ ചെയ്ത പത്ത് എൻഡിപിഎസ് കേസുകളിൽ ഗോകുൽ പ്രതിയാണ്. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗോകുലിനെ പിടികൂടിയത്.



