ഭർത്താവിന്റെ മുഖത്ത് കടിച്ചുപിടിച്ച് കുറുനരി, രക്ഷിക്കാനെത്തിയ ഭാര്യക്കും കടിയേറ്റു, ദമ്പതികൾ ചികിത്സയിൽ

Published : Feb 13, 2026, 02:36 PM IST
attack

Synopsis

കൊല്ലം പുനലൂരിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് വെച്ച് ബാബുവിനെയും രക്ഷിക്കാൻ ശ്രമിച്ച ഭാര്യ സജിയെയുമാണ് കുറുനരി ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർവ്വീസ് തീരാൻ ആറരവർഷം, വഴിവിട്ട കാര്യങ്ങൾക്ക് കൂട്ടുനിന്നില്ല, അസോസിയേഷന്റെ കണ്ണിലെ കരടായി, പ്രതികാര നടപടി ഭയന്ന് സ്വയം വിരമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നും മരിയാന ട്രഞ്ചും കടന്നു, 60ലേറെ രാജ്യങ്ങളിലേക്ക് കപ്പലിലെത്തി മലപ്പുറത്തിന്റെ കപ്പലോട്ടക്കാരന്‍