
അയ്യംപുഴ: കാടിനുചുറ്റും വേലി കെട്ടി വന്യമൃഗങ്ങളില്‍ നിന്നും (wild animals attack ) ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാലടി അയ്യംപുഴയില്‍ ( ayyampuzha) നാട്ടുകാര്‍ സമരത്തിനോരുങ്ങുന്നു. കാട്ടാനയുടെ അക്രമം രൂക്ഷമായിട്ടും വനംവകുപ്പ് (forest department ) തിരിഞ്ഞുനോക്കാതെ വന്നതോടെയാണിത്. പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.
മലയാറ്റൂര്‍ ഡിവിഷനിലെ കാടുകളില്‍ നിന്നും വന അതിര്‍ത്തി കടന്ന് കാട്ടാനകള്‍ കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ കല്ലാല എസ്റ്റേറ്റിലെ തോഴിലാളികള്‍ക്കാണ് ഏറ്റവും ദുരിതം. കല്ലാലയും കടന്ന് കാട്ടാനകള്‍ നിരന്തരമായി കൃഷിയിടങ്ങളിലുമെത്താന്‍ തുടങ്ങിയതോടെ തോഴിലാളികളും നാട്ടുകാരും സംയുക്തമായി വനംവകുപ്പിനെ സമീപിച്ചു.
രണ്ടു ദിവസം രാത്രി പെട്രോളിംഗ് നടത്തിയതല്ലാതെ മറ്റോന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കല്ലാല മുതല്‍ കടുകുളങ്ങര വരെ എട്ടു കിലോമീറ്റര‍് ചുറ്റളവില്‍ ആയിരത്തിലധികം ആളുകളാണ് കാട്ടാനയെ പേടിച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതെ കഴിയുന്നത്. വൈദ്യുതി വേലിയാവശ്യപ്പെട്ട് വനപാലകര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പരിഹാരമായില്ല. ഇതോടെ തോഴിലാളികളുടെ കൂട്ടായമ സമരത്തിനോരുങ്ങുകയാണ്.
വൈദ്യുതി വേലിയടക്കമുള്ള സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനാവില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. താല്‍കാലികമായി കൃഷി സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചുവരുകയാണെന്നും വനംവകുപ്പ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam