ഇടുക്കി നെടുങ്കണ്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരുക്ക്

By Web TeamFirst Published Jan 18, 2021, 8:49 PM IST
Highlights

പ്രദേശവാസികളില്‍ ആരോ പന്നി‌ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റതിനെ തുടര്‍ന്നാണ് പന്നി മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വനംവകുപ്പ് മേഖലയില്‍ പരിശോധന നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല.

കരിമീന്‍ കുഞ്ഞുങ്ങളെ കടത്തുന്ന സംഘം പിടിയില്‍

മാവടി ചീനിപ്പാറയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പ്രദേശവാസികളില്‍ ആരോ പന്നി‌ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റതിനെ തുടര്‍ന്നാണ് പന്നി മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ കുത്തിമറിച്ചു. തൊഴിലാളികളായ സോഫി, സോണിയ എന്നിവര്‍ക്കും ഒരു അതിഥി തൊഴിലാളിക്കും സാരമായി പരുക്കേറ്റു.     

തലയില്‍ കുപ്പി കുടുങ്ങി ദുരിതത്തിലായി തെരുവ് നായക്ക് രക്ഷകരായി എമര്‍ജെന്‍സി റെസ്‌ക്യു ടീം

തലയ്ക്കും തോളിനും കാലിനും ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടത്തിലെ മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല.

തിരൂരില്‍ 50 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

click me!