വൈകീട്ട് റോഡിലൂടെ നടന്നത് മാത്രം ഓർമയുണ്ട്, വീണതും ബോധം പോയതും ഒരുമിച്ച്, നോക്കിയപ്പോൾ കാലിൽ മുറിവ്; കോഴിക്കോട് വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണം

Published : Feb 19, 2026, 06:24 PM IST
wild boar attack

Synopsis

കോഴിക്കോട് കോനൂര്‍കണ്ടിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഷീബ മോഹനൻ എന്ന വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വീടിന് സമീപത്തുവെച്ച് പാഞ്ഞെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്നു വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ ആണ് സംഭവം നടന്നത്. കോനൂര്‍കണ്ടിയില്‍ താമസിക്കുന്ന ഇരുമ്പുകുഴിയില്‍ ഷീബ മോഹനൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. വീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു, യുവാവിനെ മർദിച്ച് സഹോദരങ്ങൾ, അറസ്റ്റിൽ
ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ, ആനവണ്ടിയിൽ തീയും പുകയും, ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം